Sep 14, 2011
Sep 3, 2011
Jul 15, 2011
Jun 28, 2011
ദിവിന്‍കുമാര്‍ നിര്‍മ്മിച്ച അനിമേഷന്‍ ചിത്രം
ഐടി@സ്കൂളിന്റെ ANTS എന്ന അനിമേഷന്‍ പ്രോഗ്രാമിലൂടെ നേടിയ അറിവ് ഉപയോഗിച്ച് ഒമ്പതാം ക്ലാസ്സിലെ ദിവിന്‍കുമാര്‍ തയ്യാറാക്കിയ അനിമേഷന്‍ ചിത്രം
Jun 9, 2011
Jun 5, 2011
Jun 3, 2011
May 29, 2011
പൈതണ്‍ വിസ്മയം
![]() |
From May 29, 2011 |
പൈതണ്‍ കോഡ് ഉപയോഗിച്ച് വരച്ചതാണ് ഈ ചിത്രങ്ങള്‍. ഒമ്പതാം ക്ലാസ്സിലെ ഐ സി ടി പാഠപുസ്തകത്തിലെ പൈതണ്‍കോഡുകള്‍ കൂടാതെ fillcolor, bgcolor എന്നീ കോഡുകള്‍ കൂടി ഉപയോഗിച്ചിരിക്കുന്നു.
ഈ ചിത്രങ്ങളുടെ പൈതണ്‍ കോഡുകള്‍ fig1 , fig2
May 22, 2011
വീഡിയോ എഡിറ്റിങ്
ഒമ്പതാം ക്ലാസ്സിലെ ഐ സി ടി ട്രെയിനിംഗിന്റെ ഭാഗമായി പഠിച്ച വീഡിയോ എഡിറ്റിങ് പ്രാവര്‍ത്തികമാക്കിയതാണിവിടെ. ട്രെയിനിംഗ് കഴിഞ്ഞു വന്നയുടനെയായിരുന്നു എസ് എസ് എല്‍ സി ക്ക് 100% വിജയം നേടിയതിനുള്ള അനുമോദനയോഗം നടന്നത്. പഠനം അവിടെനിന്നു തന്നെ തുടങ്ങാമെന്നു തീരുമാനിച്ചു.
May 5, 2011
Apr 28, 2011
എസ് എസ് എല്‍ സി ക്ക് നൂറുമേനി
എസ് എസ് എല്‍ സി ക്ക് നൂറുമേനി വിജയം
അഭിനന്ദനങ്ങള്‍ !!!!!!!!
![]() |
From Apr 28, 2011 |
അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം
Apr 24, 2011
Apr 18, 2011
എന്റെ അമ്മ
സത്യത്തിന്‍ വെളിച്ചമാണമ്മ
സ്നേഹാമൃതമാണെന്റെയമ്മ
ചക്കരമുത്തങ്ങള്‍ നല്‍കുമെന്നമ്മ
സുന്ദരിയാകുമെന്നമമ
വാത്സല്യനിറകുടമാണെന്റെയമ്മ
നേര്‍വഴി കാണിക്കുമമ്മ
സുന്ദരിയാണെന്റെയമ്മ
ഞാനൊന്നുവീഴുമ്പോള്‍
നോവുന്നത് അമ്മയ്ക്ക്
ഞാനൊന്ന് ചിരിച്ചാല്‍
ആമോദിക്കുന്നതും അമ്മ
എന്നുടെ ആഗ്രഹം നിറവേറ്റും
സത്യത്തിന്‍ വെളിച്ചമാണമ്മ
അമൃത കെ എസ്
ക്ലാസ് ആറ് എ
സ്നേഹാമൃതമാണെന്റെയമ്മ
ചക്കരമുത്തങ്ങള്‍ നല്‍കുമെന്നമ്മ
സുന്ദരിയാകുമെന്നമമ
വാത്സല്യനിറകുടമാണെന്റെയമ്മ
നേര്‍വഴി കാണിക്കുമമ്മ
സുന്ദരിയാണെന്റെയമ്മ
ഞാനൊന്നുവീഴുമ്പോള്‍
നോവുന്നത് അമ്മയ്ക്ക്
ഞാനൊന്ന് ചിരിച്ചാല്‍
ആമോദിക്കുന്നതും അമ്മ
എന്നുടെ ആഗ്രഹം നിറവേറ്റും
സത്യത്തിന്‍ വെളിച്ചമാണമ്മ
അമൃത കെ എസ്
ക്ലാസ് ആറ് എ
Apr 15, 2011
Apr 4, 2011
ഓര്‍മ്മകളുടെ തോഴന്‍
ബാല്യത്തിന്‍ തോഴനാം പാവ
ബാല്യത്തെ ഓര്‍മ്മപ്പെടുത്തുന്ന പാവ
പാവയെ ഇഷ്ടമാണെങ്കിലുമല്ലേലും
മനസ്സെന്നതില്ലാത്ത പാവയായ് മാറല്ലേ
കീ കൊടുത്താല്‍ ഓടുന്ന പാവ
വ്യക്തിത്വമില്ലാത്ത പാവ
വിശ്വാസമില്ലാ പാവ
എത്രയോ പാവകള്‍ ഭൂമിതന്‍ മാറിലായ്
ഓടിക്കളിച്ചു തിമര്‍ത്തിടുന്നു
കണ്ണും പൂട്ടി ഓടുന്ന നേരത്ത്
ഓര്‍ക്കണം നമ്മളൊരു പാവയായ് മാറിയോ
ഹരികൃഷ്ണന്‍ എം എച്ച്
ക്ലാസ് പത്ത് എ
ബാല്യത്തെ ഓര്‍മ്മപ്പെടുത്തുന്ന പാവ
പാവയെ ഇഷ്ടമാണെങ്കിലുമല്ലേലും
മനസ്സെന്നതില്ലാത്ത പാവയായ് മാറല്ലേ
കീ കൊടുത്താല്‍ ഓടുന്ന പാവ
വ്യക്തിത്വമില്ലാത്ത പാവ
വിശ്വാസമില്ലാ പാവ
എത്രയോ പാവകള്‍ ഭൂമിതന്‍ മാറിലായ്
ഓടിക്കളിച്ചു തിമര്‍ത്തിടുന്നു
കണ്ണും പൂട്ടി ഓടുന്ന നേരത്ത്
ഓര്‍ക്കണം നമ്മളൊരു പാവയായ് മാറിയോ
ഹരികൃഷ്ണന്‍ എം എച്ച്
ക്ലാസ് പത്ത് എ
Apr 2, 2011
Apr 1, 2011
ഇന്ന് ഏപ്രില്‍ 1 വിഡ്ഢിദിനം
മിക്ക രാജ്യങ്ങളിലും ഏപ്രിൽ 1-ആം തീയതി വിഡ്ഢിദിനമായി ആഘോഷിക്കുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അയൽവാസികളെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വിഡ്ഢികളാക്കുകയാണ് ഈ ദിവസത്തിന്റെ ഭാഗമായി ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള തമാശകൾ ചില രാജ്യങ്ങളിൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ ഉണ്ടാകാറുള്ളൂ. അതിനുശേഷം ആരെങ്കിലും ഇത്തരത്തിലുള്ള തമാശ പറഞ്ഞാൽ അയാൾ വിഡ്ഢിയായി കരുതപ്പെടുന്നു ഇന്ത്യ, യുണൈറ്റഡ് കിങ്ഡം, ന്യൂസിലൻഡ്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരത്തിലാണ് ആഘോഷം. എന്നാൽ അമേരിക്ക, ഫ്രാൻസ്, അയർലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ തമാശ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്നു.
അവലംബം വിക്കിപീഡിയ
അവലംബം വിക്കിപീഡിയ
Mar 31, 2011
യാത്രാമംഗളങ്ങള്‍
![]() |
From Mar 31, 2011 |
മാര്‍ച്ച് മാസത്തിനൊപ്പം പക്വമതികളായ പലരും ഔദ്യോഗിക രംഗത്തുനിന്നും പടിയിറങ്ങുന്നു. പെരിങ്ങോട്ടുകര ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളും അത്തരമൊരു രംഗത്തിന് സാക്ഷ്യം വഹിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ്സ് ലീലടീച്ചര്‍ ഇന്ന് വിരമിക്കുകയാണ്. തൃശ്ശൂര്‍ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ ജീവശാസ്ത്രം അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാഞ്ഞാള്‍, കടപ്പുറം, വാടാനപ്പിള്ളി, താന്ന്യം എന്നീ വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് കന്നാറ്റുപാടം ഹൈസ്ക്കൂളില്‍ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റത്. തുടര്‍ന്ന് പെരിങ്ങോട്ടുകരയിലേക്ക് സ്ഥലമാറ്റം നേടിയെത്തി. ചുമതലയേറ്റഅന്നുമുതല്‍ ഈ നിമിഷം വരെ തന്റെ കര്‍ത്തവ്യങ്ങളെ മറ്റെന്തിനേക്കാളും പ്രധാനമായി ടീച്ചര്‍ കരുതി.
കാലവും ശീലവും നല്കിയ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി സഹപ്രവര്‍ത്തകര്‍ (ഞങ്ങള്‍) കേഴുമ്പോള്‍ ശംഖുപുഷ്പത്തിന്റേയും തിരുതാളിയുടേയും ഔഷധഗുണങ്ങള്‍ പറഞ്ഞുതന്നൂ ആ സസ്യശാസ്ത്ര ബിരുദധാരി. അറിവ് ബിരുദസമ്പാദനത്തിന് മാത്രമല്ലെന്നും ജീവിതത്തില്‍ ഉപയോഗപ്പെടുത്താനുമുള്ളതാണെന്നുമുള്ള ടീച്ചറുടെ ചിന്ത ഞങ്ങള്‍ക്ക് വെളിച്ചമായി.
തന്റെ മുന്നിലെത്തുന്ന ഏതൊരു പൂര്‍വ്വ വിദ്യാര്‍ത്ഥിയേയും അവരുടെ രക്ഷിതാക്കളേയും തിരിച്ചറിഞ്ഞ് കുശലംചോദിക്കുന്ന ടീച്ചര്‍ എല്ലാവരിലും അത്ഭുതം ജനിപ്പിക്കുന്നു.
സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളിലും അതീവ ശ്രദ്ധാലുവാണ് ടീച്ചര്‍ . പത്താംതരംതുല്യതാ വിദ്യാര്‍ത്ഥികളോടും വളരെ സ്നേഹത്തോടെയാണ് ടീച്ചര്‍ പെരുമാറുക.ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍നടക്കുന്ന ഈ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ ടീച്ചര്‍ക്ക് സാധിച്ചു.
ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ഞങ്ങളുടെ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ്സ് ലീല ടീച്ചര്‍ക്ക് ഭാവി ജീവിതത്തില്‍ സര്‍വ്വേശ്വരന്‍ എല്ലാ ഐശ്വര്യങ്ങളും നന്മകളും നല്കട്ടെ എന്ന് ആശംസിക്കുന്നു.
Mar 30, 2011
പരീക്ഷകളെല്ലാം കഴിഞ്ഞു ഇനി അവധിക്കാലം
പൂമൊട്ട് വിരിഞ്ഞ് വിടര്‍ന്ന് ഇതള്‍കൊഴിയും പോലെ ഒരധ്യയനവര്‍ഷം കൂടി കടന്നു പോയിരിക്കുന്നു. അവധിക്കാലം ആഘോഷിക്കാന്‍ കൊതിക്കുന്ന നിങ്ങള്‍ക്കായി പ്രകൃതി അണിഞ്ഞൊരുങ്ങി നില്ക്കുന്നു. കണിക്കൊന്നയും വയലും മാന്തോപ്പുമെല്ലാം നിങ്ങളെ കാത്തിരിക്കുന്നു. ഗ്രാമീണരായ നിങ്ങള്‍ ഭാഗ്യവാന്മാരാണ്. കേരളീയ പ്രകൃതി നിങ്ങളെ അത്രമേല്‍ അനുഗ്രഹിച്ചിട്ടുണ്ടല്ലോ. അവധിക്കാലം സുന്ദരമാക്കാന്‍ , വരുംവര്‍ഷത്തെ ഉന്മേഷത്തോടെ വരവേല്ക്കാന്‍ നിങ്ങള്‍ക്കാവട്ടെ. കളിക്കാന്‍ മാത്രമല്ല അറിവിന്റെ പുതിയ ആകാശങ്ങള്‍ കീഴടക്കാനും നിങ്ങള്‍ക്കാവട്ടെ.
"എല്ലാ കൂട്ടുകാര്‍ക്കും അവധിക്കാല ആശംസകള്‍"
"എല്ലാ കൂട്ടുകാര്‍ക്കും അവധിക്കാല ആശംസകള്‍"
Mar 11, 2011
സ്ക്കൂളില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടിച്ചു. !!!
വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപോലെ ഭീഷണിയായി സ്ക്കൂള്‍ കോമ്പൗണ്ടില്‍ പലപ്പോഴായി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന മൂര്‍ഖന്‍ പാമ്പുകളില്‍ ഒരെണ്ണത്തെ സേവ്യര്‍ വന്ന് പിടിച്ചു. മറ്റുള്ളവയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Mar 10, 2011
Subscribe to:
Posts (Atom)