Apr 4, 2011

ഓര്‍മ്മകളുടെ തോഴന്‍

ബാല്യത്തിന്‍ തോഴനാം പാവ
ബാല്യത്തെ ഓര്‍മ്മപ്പെടുത്തുന്ന പാവ
പാവയെ ഇഷ്ടമാണെങ്കിലുമല്ലേലും
മനസ്സെന്നതില്ലാത്ത പാവയായ് മാറല്ലേ
കീ കൊടുത്താല്‍ ഓടുന്ന പാവ
വ്യക്തിത്വമില്ലാത്ത പാവ
വിശ്വാസമില്ലാ പാവ
എത്രയോ പാവകള്‍ ഭൂമിതന്‍ മാറിലായ്
ഓടിക്കളിച്ചു തിമര്‍ത്തിടുന്നു
കണ്ണും പൂട്ടി ഓടുന്ന നേരത്ത്
ഓര്‍ക്കണം നമ്മളൊരു പാവയായ് മാറിയോ


ഹരികൃഷ്ണന്‍ എം എച്ച്
ക്ലാസ് പത്ത് എ

2 comments:

bhama said...

വിദ്യാര്‍ത്ഥികള്‍ പലപ്പോഴായി എഴുതിതീര്‍ത്ത കഥകളും കവിതകളും.... ബ്ലോഗിലൂടെ പുറംലോകം കാണട്ടെ

ദീപക് കലാനി said...

ഹരികൃഷ്ണന്‍ എഴുതിയ കവിതയ്ക്ക്

എഴുതി എഴുതി വായിച്ചു വായിച്ചു വളരുക....
ഭാവുകങ്ങള്‍

ദീപക് കലാനി