മിക്ക രാജ്യങ്ങളിലും ഏപ്രിൽ 1-ആം തീയതി വിഡ്ഢിദിനമായി ആഘോഷിക്കുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അയൽവാസികളെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വിഡ്ഢികളാക്കുകയാണ് ഈ ദിവസത്തിന്റെ ഭാഗമായി ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള തമാശകൾ ചില രാജ്യങ്ങളിൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ ഉണ്ടാകാറുള്ളൂ. അതിനുശേഷം ആരെങ്കിലും ഇത്തരത്തിലുള്ള തമാശ പറഞ്ഞാൽ അയാൾ വിഡ്ഢിയായി കരുതപ്പെടുന്നു ഇന്ത്യ, യുണൈറ്റഡ് കിങ്ഡം, ന്യൂസിലൻഡ്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരത്തിലാണ് ആഘോഷം. എന്നാൽ അമേരിക്ക, ഫ്രാൻസ്, അയർലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ തമാശ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്നു.
അവലംബം വിക്കിപീഡിയ
അവലംബം വിക്കിപീഡിയ
2 comments:
good blog and blogging.. congratulations... keep it up
nice blog
Post a Comment