May 29, 2011

പൈതണ്‍ വിസ്മയം

From May 29, 2011

പൈതണ്‍ കോഡ് ഉപയോഗിച്ച് വരച്ചതാണ് ഈ ചിത്രങ്ങള്‍. ഒമ്പതാം ക്ലാസ്സിലെ ഐ സി ടി പാഠപുസ്തകത്തിലെ പൈതണ്‍കോഡുകള്‍ കൂടാതെ fillcolor, bgcolor എന്നീ കോഡുകള്‍ കൂടി ഉപയോഗിച്ചിരിക്കുന്നു.


ഈ ചിത്രങ്ങളുടെ പൈതണ്‍ കോഡുകള്‍ fig1 , fig2

May 22, 2011

വീഡിയോ എഡിറ്റിങ്


ഒമ്പതാം ക്ലാസ്സിലെ ഐ സി ടി ട്രെയിനിംഗിന്റെ ഭാഗമായി പഠിച്ച വീഡിയോ എഡിറ്റിങ് പ്രാവര്‍ത്തികമാക്കിയതാണിവിടെ. ട്രെയിനിംഗ് കഴിഞ്ഞു വന്നയുടനെയായിരുന്നു എസ് എസ് എല്‍ സി ക്ക് 100% വിജയം നേടിയതിനുള്ള അനുമോദനയോഗം നടന്നത്. പഠനം അവിടെനിന്നു തന്നെ തുടങ്ങാമെന്നു തീരുമാനിച്ചു.

May 5, 2011

പെരിങ്ങോട്ടുകര ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്ക്കുളിന് ജനപ്രതിനിധികള്‍ അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചു.






നൂറു ശതമാനം വിജയം നേടിയ പെരിങ്ങോട്ടുകര ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്ക്കുളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും രക്ഷിതാക്കളേയും അനുമോദിക്കുന്നതിനായി ഇന്ന് രണ്ടു മണിക്ക് പി ടി എ അനുമോദനയോഗം സംഘടിപ്പിച്ചു. എം എല്‍ എ അഡ്വ. വി എസ് സുനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീല വിജയകുമാര്‍  അദ്ധ്യക്ഷപദം അലങ്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ബി ഷാജി , താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ സു‌ശീല ടീച്ചര്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി , വാര്‍ഡ് മെമ്പര്‍ വി കെ പ്രദീപ് , അജയന്‍പൊറ്റേക്കാട് , പ്രകാശന്‍ കണ്ടങ്ങത്ത് , എ എസ് വേലായുധന്‍ , ( പി ടി എ അംഗങ്ങള്‍) എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഹെഡ് മിസ്ട്രസ്സ് പി കെ ലീല ടീച്ചര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. നവീന്‍ ടി പി അനുമോദനം അര്‍പ്പിച്ചു. പി ടി എ പ്രസിഡന്റ്  ഭാസി പാലിശ്ശേരി സ്വാഗതവും പ്രിന്‍സിപ്പല്‍ ശാരിമോള്‍ ടീച്ചര്‍ നന്ദിയും പറഞ്ഞു.