Apr 28, 2011

എസ് എസ് എല്‍ സി ക്ക് നൂറുമേനി


എസ് എസ് എല്‍ സി ക്ക് നൂറുമേനി വിജയം

അഭിനന്ദനങ്ങള്‍ !!!!!!!!
From Apr 28, 2011

അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം

Apr 18, 2011

എന്റെ അമ്മ

സത്യത്തിന്‍ വെളിച്ചമാണമ്മ
സ്നേഹാമൃതമാണെന്റെയമ്മ
ചക്കരമുത്തങ്ങള്‍ നല്‍കുമെന്നമ്മ
സുന്ദരിയാകുമെന്നമമ
വാത്സല്യനിറകുടമാണെന്റെയമ്മ
നേര്‍വഴി കാണിക്കുമമ്മ
സുന്ദരിയാണെന്റെയമ്മ
ഞാനൊന്നുവീഴുമ്പോള്‍
നോവുന്നത് അമ്മയ്ക്ക്
ഞാനൊന്ന് ചിരിച്ചാല്‍
ആമോദിക്കുന്നതും അമ്മ
എന്നുടെ ആഗ്രഹം നിറവേറ്റും

സത്യത്തിന്‍ വെളിച്ചമാണമ്മ


അമൃത കെ എസ്
ക്ലാസ് ആറ്

Apr 4, 2011

ഓര്‍മ്മകളുടെ തോഴന്‍

ബാല്യത്തിന്‍ തോഴനാം പാവ
ബാല്യത്തെ ഓര്‍മ്മപ്പെടുത്തുന്ന പാവ
പാവയെ ഇഷ്ടമാണെങ്കിലുമല്ലേലും
മനസ്സെന്നതില്ലാത്ത പാവയായ് മാറല്ലേ
കീ കൊടുത്താല്‍ ഓടുന്ന പാവ
വ്യക്തിത്വമില്ലാത്ത പാവ
വിശ്വാസമില്ലാ പാവ
എത്രയോ പാവകള്‍ ഭൂമിതന്‍ മാറിലായ്
ഓടിക്കളിച്ചു തിമര്‍ത്തിടുന്നു
കണ്ണും പൂട്ടി ഓടുന്ന നേരത്ത്
ഓര്‍ക്കണം നമ്മളൊരു പാവയായ് മാറിയോ


ഹരികൃഷ്ണന്‍ എം എച്ച്
ക്ലാസ് പത്ത് എ

Apr 1, 2011

ഇന്ന് ഏപ്രില്‍ 1 വിഡ്ഢിദിനം

മിക്ക രാജ്യങ്ങളിലും ഏപ്രിൽ 1-ആം തീയതി വിഡ്ഢിദിനമായി ആഘോഷിക്കുന്നു. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അയൽവാസികളെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വിഡ്ഢികളാക്കുകയാണ് ഈ ദിവസത്തിന്റെ ഭാഗമായി ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള തമാശകൾ ചില രാജ്യങ്ങളിൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ ഉണ്ടാകാറുള്ളൂ. അതിനുശേഷം ആരെങ്കിലും ഇത്തരത്തിലുള്ള തമാശ പറഞ്ഞാൽ അയാൾ വിഡ്ഢിയായി കരുതപ്പെടുന്നു ഇന്ത്യ, യുണൈറ്റഡ് കിങ്ഡം, ന്യൂസിലൻഡ്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരത്തിലാണ് ആഘോഷം. എന്നാൽ അമേരിക്ക, ഫ്രാൻസ്, അയർലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ തമാശ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്നു.


അവലംബം വിക്കിപീഡിയ